നിങ്ങളെക്കുറിച്ചെഴുതൂ... എഴുത്തിന്റെ വഴിയിലേക്കെത്താം


വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വായന പല മേഖലകളിലേക്ക് പടരും. അതിനനുസരിച്ച് എഴുത്തിലും ഉള്‍ക്കാഴ്ചകളിലും മാറ്റം വരും.

ദുർജോയ് ദത്ത കലൂർ മാതൃഭൂമി ബുക് സ്റ്റാളിൽ 'വെൻ ആം വിത് യൂ' എന്ന പുതിയ പുസ്തകത്തെ കുറിച്ച് വായനക്കാരുമായി സംവദിക്കുന്നു

കൊച്ചി: 'എഴുതുന്നതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ?' ചോദ്യം പ്രമുഖ എഴുത്തുകാരന്‍ ദുര്‍ജോയ് ദത്തയോടാണ്. കഥകളുടെ രസതന്ത്രം വഴങ്ങിയതെങ്ങനെയെന്ന് വിശദീകരിച്ചാണ് പ്രണയകഥകളിലൂടെ യുവതയുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

'നിങ്ങളെക്കുറിച്ചുതന്നെ എഴുതുക. എഴുത്ത് തുടങ്ങാന്‍ അതിലും വലിയ എളുപ്പവഴിയില്ല. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാനും ജീവിതങ്ങള്‍ കണ്ടറിയാനും വഴിയേ സാധിക്കും. ഓരോ മനുഷ്യനും പറയാനൊരു കഥയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.



എഴുത്തിനെ പാകപ്പെടുത്തുന്നത് വായനയാണ്. ഓരോ നല്ല പുസ്തകവും എന്നെ കൂടുതല്‍ പ്രചോദിപ്പിക്കും. അതേപോലെ മികച്ചതായി എഴുതാന്‍ ഞാന്‍ എന്നെത്തന്നെ സ്വയം പരുവപ്പെടുത്തും' - ദുര്‍ജോയ് പറയുന്നു.

ദുര്‍ജോയ് ദത്ത

'വെന്‍ ആം വിത് യൂ' എന്ന പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിന് കൊച്ചിയിലെത്തിയതാണ് ദുര്‍ജോയ് ദത്ത. മാതൃഭൂമി ബുക് സ്റ്റാളില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകങ്ങളും എഴുത്തുകാരും പ്രചോദിപ്പിക്കുന്നത് ഓരോ തരത്തിലാണ്. പുസ്തകം എഴുതിത്തുടങ്ങുന്ന കാലത്ത് ചേതന്‍ ഭഗത്തിന്റെ രീതി ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വായന പല മേഖലകളിലേക്ക് പടരും. അതിനനുസരിച്ച് എഴുത്തിലും ഉള്‍ക്കാഴ്ചകളിലും മാറ്റം വരും. 21-ാം വയസ്സിലാണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. വളരെ പെട്ടെന്നാണ് ആ പുസ്തകം ബെസ്റ്റ് സെല്ലറായത്. അതേ രീതിയിലല്ല ഇന്ന് പല കാര്യങ്ങളും ഞാന്‍ കാണുന്നത്. വായനയും കണ്ടുമുട്ടിയ വ്യക്തികളുമെല്ലാം ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട് - ദുര്‍ജോയ് പറയുന്നു. ദീപ ആന്റണിയാണ് സംവാദം ഏകോപിപ്പിച്ചത്.

Content Highlights: Durjoy Dutta speaks to the audience about his book When I Am With You


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented