ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നടന്ന ചടങ്ങിലാണ് ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.
ജയന്ത് കൈക്കിനി (നോ പ്രസന്റ് പ്ലീസ്), കാമില ഷംസി ( ഹോം ഫയര്‍), മനു ജോസഫ് ( മിസ് ലൈല ആംഡ് ആന്റ് ഡെയ്ഞ്ചറസ്), മൊഹ്സിന്‍ ഹമീദ് (എകിറ്റ് വെസ്റ്റ് ), നീല്‍ മുഖര്‍ജി (എ സ്റ്റേറ്റ് ഓഫ് ഫ്രീഡം) , സുജിത് സറാഫ് ( ഹരിലാല്‍ ആന്‍ഡ് സണ്‍സ്) എന്നിവര്‍ പട്ടികയില്‍ ഇടം നേടി.
16 പേരുടെ ദീര്‍ഘ പട്ടിക കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. അനുരാധാ റോയി, അരുന്ധതി റോയി, ചന്ദ്രകാന്ത, ദീപക് ഉണ്ണികൃഷ്ണന്‍, ദീപക് ഉണ്ണികൃഷ്ണന്‍, പ്രയാഗ് അക്ബര്‍, പെരുമാള്‍ മുരുഗന്‍, റിത ചൗധരി, എസ്.ജെ. സിന്ധു, തബിഷ് ഖൈര്‍ എന്നിവരായിരുന്നു ദീര്‍ഘ പട്ടികയിലുണ്ടായിരുന്ന മറ്റ് എഴുത്തുകാര്‍.
ചരിത്രകാരനായ രുദ്രാംശു മുഖര്‍ജി അധ്യക്ഷനായ സമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. ജനുവരി 22 മുതല്‍ 27 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും.
Content highlights: DSC Prize 2018 Jayant Kaikini, No Presents Please, Kamila Shamsie, Home Fire, Manu Joseph, Miss Laila Armed And Dangerous, Mohsin Hamid, Exit West, Neel Mukherjee, A State Of Freedom, Sujit Saraf, Harilal and Sons