കോഴിക്കോട് -മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.വൈ വി റെഡ്ഡിയുടെ ആത്മകഥയുടെ മലയാള പരിഭാഷ ദൈവം ചിരിക്കുന്നു കോഴിക്കോട്ട് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മുന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ ഇ.എം തോമസ് ആണ് പുസ്തകം വിവര്‍ത്തനം ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ കെ എം ജയരാജ് ദല്‍ഹി അശോക യൂണിവേഴ്‌സിറ്റിയിലെ ഡോ ബാലകൃഷ്ണന്‍ പുലാപ്രയ്ക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു.
ആധുനിക ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച വൈ വി റെഡ്ഡിയുടെ ജീവിതം അമ്പരപ്പിക്കുന്ന കഥകളാല്‍ സമ്പന്നമാണ്. സാമ്പത്തിക ശാസ്ത്ര രംഗത്തും ബാങ്കിംഗ് മേഖലയിലും ആസൂത്രണ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വഴികാട്ടിയാവുന്നതാണ് കൃതി.
രാജ്യത്തെ എടിഎം വിപ്ലവത്തിന് തുടക്കമിട്ട ഡോ വൈ വി റെഡ്ഡിയെ രാജ്യം പിന്നീട് പത്മഭൂഷണന്‍ നല്‍കി ആദരിച്ചു. ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക് സ്വര്‍ണശേഖരം കൈമാറിയതുമായി ബന്ധപ്പെട്ട അറിയാത്ത വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് സഹായമെത്തിക്കുന്ന ധനകാര്യ നിയമ വിദ്ഗ്ദരെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളും 'ദൈവം ചിരിക്കുന്നു' വിവരിക്കുന്നു.
രാജ്യം ഭരിച്ച വിവിധ പ്രധാനമന്ത്രിമാരുടെ സമീപനങ്ങള്‍, ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. നമ്മള്‍ ഭാവിയെ ആസൂത്രണം ചെയ്യുന്‌പോള്‍ ദൈവം ചിരിക്കുന്നു എന്ന തിരിച്ചറിവുമായാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
Content Highlights: Dr YV Reddy Aautobiography malayalam edition release