കൊച്ചി:  മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഡോ. പി.എസ് ശ്രീകലയുടെ ഫെമിനിസത്തിന്റെ കേരള ചരിത്രം എന്ന പുസ്തകം എഴുത്തുകാരന്‍ പ്രൊഫ. എം.കെ സാനു പ്രകാശനം ചെയ്തു. കേരളത്തിന്റെ തനതായ സ്ത്രീ വിമോചന ചരിത്രം സൂക്ഷ്മമായി രേഖപ്പെടുത്തുന്ന പുസ്തകമാണ് ഫെമിനിസത്തിന്റെ കേരള ചരിത്രമെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രൊഫ. എം.കെ സാനു പറഞ്ഞു.

സാഹിത്യം, സാമൂഹ്യ സംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയവയെ ആസ്പദമാക്കി കൂടിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മലയാള സാഹിത്യത്തില്‍ പഠനാര്‍ഹമായ ഗ്രന്ഥമായി ഫെമിനിസത്തിന്റെ കേരള ചരിത്രം മാറുമെന്നും പ്രൊഫ. എം.കെ സാനു പറഞ്ഞു. എഴുത്തുകാരി പ്രിയ എ.എസ് പുസ്തകം ഏറ്റുവാങ്ങി.

സ്ത്രീപദവിയുടെ ചരിത്രവും കേരളത്തിന്റെ സാമൂഹിക ചരിത്രവും പരിശോധിച്ചുകൊണ്ട്, ഫെമിനിസത്തിന്റെ കേരളചരിത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്തുന്ന ഈ പുസ്തകം മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റിലും ഷോറൂമുകളിലും ലഭ്യമാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Dr PS Sreekala new Malayalam book release Mathrubhumi Books