ഡോ. എം. ലീലാവതി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: 96 വയസ്സ് തികയുന്ന, പ്രിയ എഴുത്തുകാരി ഡോ. എം. ലീലാവതിയുടെ ആത്മകഥ 'ധ്വനിപ്രയാണം' ഡിസംബറില്‍ മാതൃഭൂമി ബുക്‌സിലൂടെ വായനക്കാരിലെത്തും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ധ്വനിപ്രകാരം' എന്ന പേരില്‍ ടീച്ചര്‍ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണിത്.
'സാഹിത്യ നിരൂപണത്തില്‍ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങള്‍' എന്ന വിശേഷണത്തോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.
ആത്മകഥയുടെ കവര്‍ റിലീസ്, ടീച്ചറുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ 16-ന് സുലോചന നാലപ്പാട്ട് നിര്‍വഹിക്കും.
Content Highlights: Dr. M. Leelavathi, Birth anniversary, Autobiography, Dhwaniprayaanam, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..