കോഴിക്കോട്: ഡോ. ഖാദര്‍ മാങ്ങാട് എഴുതിയ 'ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാന്‍സലര്‍ പദവിയും' എന്ന പുസ്തകം ഡോ. അബ്ദുസ്സമദ് സമദാനി എം.പി പ്രകാശനം ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ വെച്ചായിരുന്നു പ്രകാശനം. ആത്മകഥ എങ്ങനെ എഴുതണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ പുസ്തകമെന്ന് അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. 

തന്റെ പദവി മറന്നു കൊണ്ട് സ്വയം കളിയാക്കുന്ന രചനാ ശൈലി അനുകരണീയമാണ്. കോവിഡ് രോഗത്തെ അതി ജീവിക്കാന്‍ ശാസ്ത്രത്തേക്കാള്‍ കൂടുതല്‍ സഹായിക്കുന്നത് കാരുണ്യമുള്ള മനസ്സുകളാണ് എന്നും സമദാനി പറഞ്ഞു. 

Khader Mangad
പുസ്തകം വാങ്ങാം

ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.എം നസീര്‍ അധ്യക്ഷത വഹിച്ചു. കെ.പി അനില്‍ കുമാര്‍, സി. മമ്മുട്ടി, ടി.എ ഖാലിദ്, എം. ഉസ്മാന്‍, ഡോക്ടര്‍ അബ്ദുള്‍ മജീദ്, കുഞ്ഞലവി, ഡോ. ഖാദര്‍ മാങ്ങാട് എണ്ണിവര്‍ പ്രസംഗിച്ചു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Dr. Khader Mangad new book release Mathrubhumi Books