ഴിഞ്ഞ അമ്പതു വര്‍ഷക്കാലമായി താന്‍ കണ്ടതും കേട്ടതും ഇടപെട്ടതും സേവനം ചെയ്തതുമായ മേഖലകളെക്കുറിച്ച് എഴുതുകയാണ് പുതിയ പുസ്തകത്തിലൂടെ ഡോ. കസ്തൂരിരംഗന്‍. ''ഈ പുസ്തകം ഞാനെന്റെ രാജ്യത്തിന്, ജനങ്ങള്‍ക്ക്, യുവാക്കള്‍ക്ക് സമര്‍പ്പിക്കുന്നു.'' പി ടി ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ പുസ്തകത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ''ഈ പുസ്തകത്തിന്റെ റോയല്‍റ്റിയായി നയാപൈസ കൈപ്പറ്റാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സ്‌പേസ് ആന്‍ഡ് ബിയോണ്ട്‌

' എന്നു പേരിട്ടിരിക്കുന്ന പുസ്തകം സ്പ്രിങ്ങര്‍ ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍, പ്ലാനിങ് കമ്മിഷന്‍ ഓഫ് ഇന്ത്യയിലെ മെമ്പര്‍, രാജ്യസഭാംഗം, നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കസ്തൂരിരംഗന്‍ കേരളത്തിലെ ചിരപരിചിതപേരുകളില്‍ ഒന്നായത് പശ്ചിമഘട്ടസംരക്ഷണവും പ്രകൃതിലോലപ്രദേശങ്ങളുടെ സരംക്ഷണവുമായി ബന്ധപ്പെട്ടാണ്.
 
''ഈ പുസ്തകം രാജ്യത്തിനും പൗരന്മാര്‍ക്കും സമര്‍പ്പിക്കുന്നതിനു പിന്നില്‍ പ്രധാന ഉദ്ദേശങ്ങള്‍ ഉണ്ട്. വെറുമൊരു സാധാരണക്കാരനായ  പൗരന് തന്റെ തികച്ചും സാധാരണമായ ചുറ്റുപാടില്‍ നിന്നും എങ്ങനെ അത്യുന്നതിയിലെത്താം; അവന് കൃത്യമായ ഒരു ലക്ഷ്യവും അതിനായുള്ള വഴിയും കണ്ടുപിടിക്കാനറിയുമെങ്കില്‍, എന്നതിനെക്കുറിച്ചാണ് തന്റെ പുസ്തകം സംവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

1994 മുതല്‍ 2003 വരെ ബാംഗ്‌ളൂര്‍ ആസ്ഥാനമായുള്ള ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറിയായിരുന്നു കസ്തൂരിരംഗന്‍. മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹറാവു, എച്ച്.ഡി ദേവഗൗഡ, ഐ.കെ ഗുജ്‌റാള്‍, എ.ബി വാജ്‌പേയ് , മന്‍മോഹന്‍സിങ് എന്നിവരുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. 'great, gentlemen and Knowledgeable' എന്നാണ് അദ്ദേഹം മന്‍മോഹന്‍സിങ്ങിനെ വിശേഷിപ്പിക്കുന്നത്. തന്റെ അമ്പതുവര്‍ഷക്കാലത്തെ സേവനകാലയളവില്‍ മുപ്പതുവര്‍ഷവും ചിലവഴിച്ച ISRO അനുഭവങ്ങളാണ് അദ്ദേഹം കൂടുതലായും പങ്കുവെച്ചിരിക്കുന്നത്. പദ്മശ്രീ, പദ്മഭൂഷന്‍,പദ്മവിഭൂഷന്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. എണ്‍പത്ുവയസ്സ് തികഞ്ഞവേളയിലാണ് പുസ്തകരചന നടത്തിയിരിക്കുന്നത്.