ഷാര്‍ജ: വായനയാണ് ഒരു ചലച്ചിത്ര സംവിധായകനാക്കിയതും നിലനിര്‍ത്തുന്നതുമെന്ന് സംവിധായകന്‍ ലാല്‍ജോസ്. പുസ്തകമെഴുതാനുള്ള ക്ഷമയോ കഴിവോ ഇല്ല. പുസ്തകമെഴുതാമോ എന്നും അല്ലെങ്കില്‍ മറ്റാളുകള്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കാമെന്നും പറഞ്ഞ് ചിലര്‍ സമീപിച്ചിരുന്നു. എഴുതുകയാണെങ്കില്‍ സ്വയം ആയിരിക്കും എഴുതുക. പക്ഷേ, അതെന്നാണ് സംഭവിക്കുക എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

റാസല്‍ഖൈമയിലെ അധ്യാപിക മെഹ്ജബിന്റെ 'ചുരമിറങ്ങി വരുന്ന ഓര്‍മകള്‍' എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. അരുണ്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. മുരളി മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. നവാസ് പൂനൂര്‍, സാദിഖ് കാവില്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: director Lal Jose talks about reading