തിരൂർ: തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമവേദി തിരൂർ നൽകിവരാറുള്ള എട്ടാമത് സരസ്വതീ പുരസ്കാരത്തിന് ചലച്ചിത്രസംവിധായകനും സാംസ്കാരികപ്രവർത്തകനുമായ അലി അക്ബർ തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരത്തൊന്ന് രൂപയാണ് പുരസ്കാരം. 22-ന് രാവിലെ പത്തിന് കോഴിക്കോട്ട് വെച്ച് സാമൂതിരി രാജ പുരസ്കാരം നൽകും. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ പി. ബാലകൃഷ്ണൻ അധ്യക്ഷതവഹിക്കും.

Content Highlights: Director Ali Akbar won Saraswathee Puraskaram