ചായസത്കാരത്തോടൊപ്പം മനംനിറയെ സംഗീതം പകരാന്‍ ദിനേശ്


സി.വി. ദിനേശ് കുമാർ

ഷാര്‍ജ: ചായയും പലഹാരങ്ങളും മാത്രമല്ല മനംനിറയെ സംഗീതവും നല്‍കാന്‍ സാധിക്കുന്നൊരു മലയാളിയുടെ സാന്നിധ്യമുണ്ട് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍. ജോലിക്കിടയില്‍ കര്‍ണാടക സംഗീതവും സിനിമാപ്പാട്ടും മൂളുന്ന കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കാനായി വള്ളിക്കെട്ട് സ്വദേശി സി.വി. ദിനേശ് കുമാര്‍.

പുസ്തകമേളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മീഡിയ റൂമിലെ പരിചിതമുഖമാണ് ദിനേശ് കുമാര്‍. ഷാര്‍ജ അല്‍ ജവാഹര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ കാറ്ററിങ് വിഭാഗത്തിലാണ് ജോലി. പഠിച്ച സംഗീതം ജോലിക്കിടയില്‍ മറന്നുപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇടയ്ക്ക് നടത്താറുണ്ടെങ്കിലും പരിപൂര്‍ണമായി പാടാന്‍ സാധിക്കാറില്ലെന്ന വേദന ദിനേശിനുണ്ട്.



നാലാംക്ലാസ് മുതല്‍ ചെറിയതോതില്‍ സംഗീതം അഭ്യസിക്കാന്‍ ആരംഭിച്ചതായി ദിനേശ് പറഞ്ഞു. അല്‍ ജവാഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഴ്ചയില്‍ രണ്ടുദിവസം അവധിയുണ്ടെങ്കിലും ജോലിത്തിരക്കുകാരണം അവധി കൃത്യമായി എടുക്കാന്‍ സാധിക്കാറില്ല. അതിനാല്‍ പഠിച്ച സംഗീതം വേദികളില്‍ പാടാനൊന്നും അവസരവും ലഭിക്കാറില്ല. കേളുവിന്റെയും പരേതയായ ലീലയുടെയും മകനാണ് ദിനേശ് കുമാര്‍.


Content Highlights: dinesh kumar singer and catering servant from sharjah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented