പുസ്തകത്തിന്റെ കവർ
ദേവാസിസ് ചതോപാധ്യായയുടെ ഇംഗ്ലീഷ് നോവലായ 'വിത്തൗട്ട് പ്രജുഡിസി (Without Prejudice) ന്റെ മലയാള പരിഭാഷയായ 'നിശാനര്‍ത്തകി' മാതൃഭൂമി ബുക്സില്‍. മുംബൈ ബാറിലെ നിശാനര്‍ത്തകിയുടെ ജീവിതകഥയാണ് നോവലില്‍ പരാമര്‍ശിക്കുന്നത്. വി. പ്രവീണയാണ് മലയാള പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
മുംബൈയിലെ നിശാനര്‍ത്തനശാലകളുടെ മായികവും ദുരൂഹവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന നോവലാണ് 'നിശാനര്‍ത്തകി'. പ്രഹേളികനിറഞ്ഞ, നിരവധി രേഖകളും അറിവുകളും ശേഖരിച്ചു പഠിച്ചു തയ്യാറാക്കിയ ഒരു സൂക്ഷ്മലോകം ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ജിജ്ഞാസയും ഭാവനയും യാഥാര്‍ത്ഥ്യവും കല്‍പ്പനയും അസാധാരണ മിഴിവോടെ സ്തോഭജനകമായി ഈ നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ചരിത്രപരമായും സാമൂഹ്യമായും രാഷ്ട്രീയമായുമെല്ലാം പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങള്‍ കഥയുടെ പടവുകളില്‍ പലയിടങ്ങളിലായി എഴുത്തുകാരന് കൃതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Content Highlights: without prejudice english novel translation, nisanarthaki novel, devasis chattopadhyay
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..