ശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപി ഡെറിക്ക് ഒബ്രൈന്‍ തന്റെ പാര്‍ലമെന്റ് അനുഭവങ്ങളും പ്രഭാഷണങ്ങളും ലേഖനങ്ങളും പുസ്തകമാക്കുന്നു. 'ഇന്‍സൈഡ് പാര്‍ലന്റ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. 

ഫെഡറലിസം, ഭരണഘടന, നോട്ട് നിരോധനം, ബീഫ് നിരോധനം, ജിഎസ്ടി ബില്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പുസ്തകത്തിലുണ്ട്. ഈ വര്‍ഷം നവംബറില്‍ പുസ്തകം പുറത്തിറങ്ങും. 

"പ്രതിപക്ഷ നിരയിലെ ശക്തരായ നേതാക്കളില്‍ ഒരാളാണ് ഡെറിക്ക് ഒബ്രൈന്‍. അദ്ദേഹത്തിന്റെ പുസ്തകം സമകാലിക ഇന്ത്യയെയും അതിന്റെ ഭാവിയെയും കുറിച്ച് ആശങ്കപ്പെടുന്ന ഏതൊരു വായനക്കാരനും മുതല്‍ക്കൂട്ടായിരിക്കും."- പുസ്തകത്തിന്റെ പ്രസാധകര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

'സക്‌സസ് ഈസ് എ ഫോര്‍ ലെറ്റര്‍ വേഡ്', 'ദി സക്‌സസ് ചെക്ക് ലിസ്റ്റ്' എന്നിങ്ങനെ ഡെറിക്ക് ഒബ്രൈന്റെ മറ്റ് രണ്ട് പുസ്തകങ്ങളും ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കുന്നുണ്ട്.