മനോജ് വെങ്ങോലയുടെ 'പൊറള് ' പ്രകാശനം ചെയ്തു


മനോജ് വെങ്ങോലയുടെ 'പൊറള് ' പി.എഫ്. മാത്യൂസ് ഡോ. സുമി ജോയിക്ക് നൽകി പ്രകാശനം ചെയ്യുന്നു

കൊച്ചി: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് വെങ്ങോലയുടെ 'പൊറള്' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കലൂര്‍ മാതൃഭൂമി ബുക് സ്റ്റാളില്‍ നടന്ന ചടങ്ങില്‍ പി.എഫ്. മാത്യൂസ് ഡോ. സുമി ജോയിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

വിനിമയം ചെയ്യപ്പെടാത്ത അവസ്ഥ മനുഷ്യന് അസാധ്യമാണെന്ന് പി.എഫ്.മാത്യൂസ് പറഞ്ഞു. വിനിമയത്തിന് അറിവ് തന്നെ വേണമെന്നില്ല, അനുഭൂതിയോ അനുഭവമോ ഒക്കെ ആകാം. മനോജ് വെങ്ങോലയുടെ കഥകളുടെ കേന്ദ്ര പ്രമേയം തന്നെ അത്തരത്തില്‍ വിനിമയങ്ങളാണ്- പി.എഫ്. മാത്യൂസ് പറഞ്ഞു. ബിജു സി.പി, ഡോ. സുമി ജോയ് എന്നിവര്‍ സംസാരിച്ചു. മനോജ് വെങ്ങോല മറുപടി പറഞ്ഞു.

കലൂര്‍-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക് സ്റ്റാളില്‍ ദീപാവലിയോടനുബന്ധിച്ച് പുസ്തകങ്ങള്‍ക്ക് സ്പെഷ്യല്‍ ഓഫര്‍ തുടങ്ങി. ഇഷ്ടമുള്ള നാലു പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൂന്നെണ്ണത്തിന്റെ വില നല്‍കിയാല്‍ മതിയാവും. 24 വരെയാണ് പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭിക്കുക. വിവിധ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഈ ഓഫറില്‍ ലഭിക്കും.

ഓര്‍ഹാന്‍ പാമുക്കിന്റെ നൈറ്റ്സ് ഓഫ് പ്ളേഗ്, ശശി തരൂരിന്റെ അംബേദ്കര്‍ എ ലൈഫ്, അമീഷിന്റെ വാര്‍ ഓഫ് ലങ്ക, ആര്‍.കെ. പ്രസാദിന്റെ കലാം: ദി അണ്‍ടോള്‍ഡ് സ്റ്റോറി, സബിന്‍ ഇക്ബാലിന്റെ സമുദ്രശേഷം, കെ.പി. രാമനുണ്ണിയുടെ ഹൈന്ദവം, ടി. എസ്. കല്യാണരാമന്റെ ആത്മവിശ്വാസം തുടങ്ങിയ പുതിയ പുസ്തകങ്ങള്‍ ബുക് സ്റ്റാളില്‍ ലഭിക്കും.

ദീപാവലി ഫെയറിനോടനുബന്ധിച്ച് പുസ്തകപ്രകാശനങ്ങള്‍, മുഖാമുഖം, ചര്‍ച്ചകള്‍ എന്നിവയും ബുക് സ്റ്റാളുകളില്‍ നടക്കുന്നുണ്ട്.

ദീപാവലി ഓഫര്‍ ബുക് സ്റ്റാളില്‍ നിന്ന് നേരിട്ട് പുസ്തകം വാങ്ങുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് ഫോണ്‍: 0484-234098

Content Highlights: pf mathews release manoj vengolas poral at the function held at mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented