കുട്ടികളെ വീട്ടുജോലികളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, തീരുമാനങ്ങള്‍ എടുക്കാന്‍ പഠിപ്പിക്കുന്നതിലൂടെ, വ്യക്തിത്വരൂപീകരണത്തില്‍ പങ്കുവഹിക്കുന്നതിലൂടെ, അവരുടെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നതിലൂടെ, എങ്ങനെ രക്ഷാകര്‍ത്തൃത്വം രസകരവും സര്‍ഗാത്മകവുമാക്കാമെന്ന പുതുവഴികള്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സന്ധ്യാവര്മയുടെ 'പാരന്റിങ് പാഠങ്ങള്‍'.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രഭാഷണവും ആറിന് കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടക്കും. 'എവരിഡേ പാരന്റിങ്' എന്ന വിഷയത്തില്‍ 3.30-ന് പ്രഭാഷണമുണ്ടാവും. തുടര്‍ന്ന് 5.30-ന് പുസ്തകം ഐ.ഐ.എം. ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജി പ്രകാശനം ചെയ്യും. മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ് ഏറ്റുവാങ്ങും. ഫാ. ജോണ്‍ മണ്ണാറത്തറ സംസാരിക്കും.
Content Highlights: sandhya varma, debashis chatterjee, parenting padangal