റബിക്കടലില്‍ ഓഖി പോലുള്ള ചുഴലിക്കാറ്റുകള്‍ ഇനിയുമുണ്ടാകുമെന്ന് ശാസ്ത്രജ്ഞനായ ഡോ. എസ് അഭിലാഷ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആശങ്ക മുന്നോട്ട് വെച്ചത്. 

"നോര്‍ത്ത് ഇന്ത്യന്‍ ഓഷനില്‍ അഞ്ച് സൈക്ലോണ്‍ ആണ് ശരാശരി. ഇതുവരെയുള്ള കണക്കെടുത്താല്‍ നാല് സൈക്ലോണും ഉണ്ടാകുന്നത് ബംഗാള്‍ ഉള്‍ക്കടലിലാണ്. ഒറ്റ ഒരെണ്ണമേ അറബിക്കടലില്‍ ഉണ്ടാകുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ കുറച്ചുനാളായിട്ട് കണ്ടുവരുന്നത് അറബിക്കടലില്‍ സൈക്ലോണുകള്‍ കൂടുന്നുണ്ട് എന്നാണ്." - അഭിലാഷ് പറഞ്ഞു. 

ബംഗാള്‍ ഉള്‍ക്കടലിലാണ് പൊതുവേ സമുദ്രജലത്തിന്റെ ചൂട് കൂടുതല്‍. പക്ഷേ, ഇപ്പോള്‍ അറബിക്കടലിലും അങ്ങനെയൊരു സാഹചര്യം ഉണ്ടായി വരുന്നുണ്ട്. എപ്പോക്കല്‍ വേരിയേഷനും കാണുന്നുണ്ട്. അതോടൊപ്പം വിപരീത ദിശയിലുള്ള കാറ്റിന്റെ ശക്തി കുറയുന്നതിനാല്‍ സൈക്ലോണ്‍ രൂപവത്കരണത്തിന്റെ സാധ്യത കൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.