1977 മെയ് ഇരുപത്തിയഞ്ച്. ചൈനയുടെ സാഹിത്യ-സാംസ്കാരികാസ്വാദനത്തിലേക്ക് ഒരു ദശാബ്ദക്കാലത്തെ വിലക്കിനുശേഷം ഷേക്സ്പിയർ വീണ്ടും കൂട്ടിച്ചേർക്കപ്പെട്ട ദിനം. ഷേക്സിപിയർ റീ എൻട്രിയുടെ നാൽപത്തിനാലാം വാർഷികം ആഘോഷിക്കുകയാണ് ചൈനയിലെ ഷേക്സ്പിയർ ആരാധകർ.

1966 -ലാണ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ നേതാവായ മാവോ സേതുംഗ് ''സാംസ്കാരിക വിപ്ലവം'' പ്രഖ്യാപിച്ചത്. ഇത് ചൈനീസ് സമൂഹത്തിന് കമ്മ്യൂണിസ്റ്റ് വിപ്ലവകരമായ ഉത്സാഹവും ഊർജ്ജസ്വലതയും പുന:സ്ഥാപിക്കാൻ സഹായകമായി. അദ്ദേഹത്തിന്റെ ഭാര്യ ചിയാങ് ചിങിനെ ചൈനയുടെ അനൗദ്യോഗിക സാംസ്കാരിക സെക്രട്ടറിയാക്കി. എന്നിരുന്നാലും, വിപ്ലവം പ്രായോഗികമായി ഉദ്ദേശിച്ചത്, കമ്മ്യൂണിസ്റ്റ് ലക്ഷ്യങ്ങളോടുള്ള, അർപ്പണബോധം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്ന, ആവശ്യമായ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം ഇല്ലാത്ത സംഗീതം, സാഹിത്യം, ചലച്ചിത്രം, നാടകം തുടങ്ങിയവ നിരോധിക്കുക എന്നതായിരുന്നു.

എഴുപതുകളുടെ ആരംഭത്തിൽ യൂറോപ്യൻ രാജ്യങ്ങളുമായി സാംസ്കാരികബന്ധം സ്ഥാപിക്കാനോ തുടരാനോ ചൈന വിമുഖത കാണിച്ചിരുന്നു. ഏകാധിപത്യ കമ്യൂണിസ്റ്റ് ചൈനയുടെ ഈ മനോഭാവം എഴുത്തുകാർക്കിടയിൽ തെല്ലൊന്നുമല്ല രോഷമുളവാക്കിയത്.

1976-ൽ കൾച്ചറൽ റവല്യൂഷൻ അവസാനിച്ചതോടെ പത്തുവർഷമായി വിലക്കേർപ്പെടുത്തപ്പെട്ട സാഹിത്യകൃതികളും സിനിമകളും നാടകങ്ങളും ചൈനയിലേക്ക് പ്രവഹിച്ചു. അതിൽ ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ടതാകട്ടെ ഷേക്സ്പീരിയൻ കൃതികളായിരുന്നു. ഷേക്സ്പിയറിന്റെ 'റീ എൻട്രി' എന്നാണ് ഇത് അറിയപ്പെട്ടത്.

Content Highlights :Cultural Revolution in China entry of Shakespearean theatre after a decade