സി.പി. ശാന്തിപ്രസാദിന്റെ 'കുണ്ഡലിനീയോഗം: ബോധസംപൂര്‍ണ്ണമായ ജീവനം' പ്രകാശനം ചെയ്തു


'കുണ്ഡലിനിയോഗം: ബോധസംപൂർണ്ണമായ ജീവനം' മുൻചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ പ്രകാശനം ചെയ്യുന്നു.

തിരുവനന്തപുരം: കുണ്ഡലിനിയോഗശാസ്ത്രത്തെക്കുറിച്ചുള്ള സമഗ്ര പുസ്തകമായ സി.പി.ശാന്തിപ്രസാദ് രചിച്ച 'കുണ്ഡലിനിയോഗം: ബോധസംപൂര്‍ണ്ണമായ ജീവനം' മുന്‍ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ പ്രകാശനം ചെയ്തു.

ശാന്തമായ ജീവിതം നയിക്കാന്‍ സാഹായിക്കുന്ന മഹത്തരമായ ഭാരതീയ ശാസ്ത്രം അതീവലളിതമായാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഡോ. ജോര്‍ജ് ഓണക്കൂര്‍ നിരീക്ഷിച്ചു. ഹെഗലിനെപ്പോലെയുള്ള തത്വചിന്തകരെ സ്വാധീനിച്ച കപിലന്റെ സാംഖ്യാശാസ്ത്രത്തെ യോഗശാസ്ത്രവുമായി യുക്തിഭദ്രമായി ഇണക്കിച്ചേര്‍ത്ത അപൂര്‍വ്വ ഗ്രന്ഥമാണ് ശാന്തിപ്രസാദിന്റെ രചനയെന്ന് ഡോ. കെ. മഹേശ്വരന്‍ നായര്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന പ്രകാശനചടങ്ങില്‍ എഴുത്തുകാരന്‍ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ചലച്ചിത്ര സംവിധായക ശ്രീബാലാ കെ. മേനോന്‍, അഡ്വ. എസ്.ഡി. അജിത്, കനകരാഘവന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍.

Content Highlights: cp santhiprasad book kundaliniyogam released by r ramachandran nair, mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented