ബ്രിട്ടീഷ് എഴുത്തുകാരിയും ഓര്‍മ്മക്കുറിപ്പുകളിലൂടെ പ്രശസ്തയുമായ മൊണിക് റോഫെയുടെ ആറാമത്തെ കൃതിയായ 'ദ മെര്‍മെയ്ഡ് ഓഫ് ദ ബ്‌ളാക് കൊന്‍ച്: എ ലവ് സ്‌റ്റോറി' കോസ്റ്റ ബുക് ഓഫ് ദ ഇയര്‍-2020 ആയി തിരഞ്ഞെടുക്കപ്പെട്ടു. യു.കെയിലും അയര്‍ലന്റിലും താമസിക്കുന്ന എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരമാണ് കോസ്റ്റ ബുക് ഓഫ് ദ ഇയര്‍. പ്രഥമ നോവല്‍, നോവല്‍, ജീവചരിത്രം, കവിത, ബാലസാഹിത്യം എന്നീ അഞ്ച് സാഹിത്യമേഖലകളിലെ മികച്ച കൃതികള്‍ക്കാണ് കോസ്റ്റ ബുക് ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കുന്നത്.
കരീബിയന്‍ ജീവിതം പശ്ചാത്തലമായി വരുന്ന നോവല്‍ മീന്‍പിടിത്തക്കാരനായ ഡേവിഡിന്റെയും അയ്കായിയ എന്ന പെണ്‍കുട്ടിയുടെയും പ്രണയമാണ് പറയുന്നത്. ഡേവിഡിന്റെ അസൂയാലുക്കളായ മറ്റു ഭാര്യമാരുടെ ശാപത്താല്‍ മത്സ്യകന്യകയായി മാറിയ അയ്കായിയുടെ പ്രണയം അതിതീവ്രമായി അവതരിപ്പിക്കുക വഴി ഏതു പ്രായക്കാര്‍ക്കും പ്രിയങ്കരമായിത്തീര്‍ന്ന നോവലാണ് ദ മെര്‍മെയ്ഡ് ഓഫ് ദ ബ്‌ളാക് കൊന്‍ച്:എ ലവ് സ്‌റ്റോറി.'
Content Highlight: Costa Book of year award goes to British writer Monique Roffey