വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു തലമുറയുടെ മുഴുവന്‍ വായനാശീലത്തെ രൂപപ്പെടുത്തിയ മാതൃഭൂമി ശിശുദിനത്തോടനുബന്ധിച്ച് ഒരു അമൂല്യസമ്മാനം നല്‍കുന്നു. മാതൃഭൂമി പുറത്തിറക്കിയ കുട്ടികളുടെ പുസ്തകങ്ങളും മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ആകര്‍ഷകമായ വിലക്കുറവില്‍ ഇപ്പോള്‍ മാതൃഭൂമി ഡോക്ക് കോം വഴി സ്വന്തമാക്കാം.

ആന്തമാന്‍ നിക്കോബാറിലെ നാടോടിക്കഥകള്‍, പുനത്തിലിന്റെ അമ്മയെക്കാണാന്‍, ചങ്ങമ്പുഴയുടെ ബാലകവിതകള്‍, ജൊനാഥന്‍ സിഫ്റ്റിന്റെ ഗള്ളിവറുടെ യാത്രകള്‍, മലയത്ത് അപ്പുണ്ണിയുടെ മഹാകവി വള്ളത്തോള്‍, ചാള്‍സ് ഡിക്കന്‍സിന്റെ ക്രിസ്മസ് കഥകളും മറ്റുകഥകളും മാര്‍ ട്വയിനിന്റെ ആത്മകഥ, പി. നരേന്ദ്രനാഥിന്റെ മനസറിയും യന്ത്രം, വിഷ്ണു നമ്പൂതിരിയുടെ രസക്കുടുക്ക, അഷിതയുടെ ഭാഗവതം കുട്ടികള്‍ക്ക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശ്രേണിയാണ് മാതൃഭൂമി ഡോക്ക് കോം ഈ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നൽകുന്നത്.

ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും ഗെയിമുകളുടെയും കടന്ന് വരവോടെ കുട്ടികളുടെ ഭാവനാശേഷിയില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നതായാണ് കണ്ടുവരുന്നത്. പുസ്തകങ്ങള്‍ തരുന്ന മാനസിക ഉള്‍ക്കാഴ്ചയും ഭാവനയും മറ്റൊരു മാധ്യമവും തരുന്നില്ലെന്നതാണ് വാസ്തവം.

വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും

എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഓര്‍മിച്ച് കൊണ്ട് കുട്ടികളെ വായനയിലേക്ക് തിരികെ കൊണ്ടുപോകാനുളള ശ്രമത്തില്‍ നിങ്ങള്‍ക്കും പങ്ക് ചേരാം.നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു അമൂല്യ സമ്മാനം നമുക്കും കരുതി വയ്ക്കാം.