ബാലസാഹിത്യകാരിയും നിരൂപകയുമായ പ്രേമ ശ്രീനിവാസന്‍ അന്തരിച്ചു


ടി.വി.എസ്. മോട്ടോഴ്സ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്റെയും ടി.വി.എസ്. ക്യാപിറ്റല്‍ ചെയര്‍മാന്‍ ഗോപാല്‍ ശ്രീനിവാസന്റെയും അമ്മയാണ്.

പ്രേമ ശ്രീനിവാസൻ

ചെന്നൈ: ബാലസാഹിത്യകാരിയും നിരൂപകയുമായ പ്രേമ ശ്രീനിവാസന്‍ (90) അന്തരിച്ചു. ടി.വി.എസ്. മോട്ടോഴ്സ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്റെയും ടി.വി.എസ്. ക്യാപിറ്റല്‍ ചെയര്‍മാന്‍ ഗോപാല്‍ ശ്രീനിവാസന്റെയും അമ്മയാണ്.

കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ. രംഗസ്വാമിയുടെ മകളായ പ്രേമ, ടി.വി.എസ്. ഗ്രൂപ്പ് സ്ഥാപകന്‍ ടി.വി. സുന്ദരം അയ്യങ്കാരുടെ മകന്‍ ടി.എസ്. ശ്രീനിവാസനെ വിവാഹം കഴിച്ചതോടെയാണ് ടി.വി.എസ്. കുടുംബത്തിലെത്തുന്നത്.

കൊളംബിയ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ ബാലസാഹിത്യം' എന്ന വിഷയത്തില്‍ പിഎച്ച്.ഡി. നേടി. കുട്ടികള്‍ക്കുവേണ്ടിയുള്ള ഏതാനും പുസ്തകങ്ങളും പാചകകൃതികളും എഴുതിയിട്ടുണ്ട്. പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ബാലസാഹിത്യകൃതികളുടെ നിരൂപണം നിര്‍വഹിച്ചിട്ടുണ്ട്. പ്രേമ ശ്രീനിവാസന്റെ നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചിച്ചു.

Content Highlights: Prema Sreenivasan, Child Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented