തിരുവനന്തപുരം: പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്: കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു.

ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗംമലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്. പുരാണേതിഹാസങ്ങളിലേക്ക് ബാലമനസ്സുകൾക്ക് വാതിൽ തുറന്നുകൊടുക്കുന്ന ധർമമാണ് അവർ പ്രധാനമായും നിർവഹിച്ചത്.

മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവർ അനായാസേന കടന്നുചെന്നു. വിപുലമായ വായനയുടെ സംസ്കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Content Highlights : Chief Minister Pinarayi Vijayan Condolences on the Demise of Writer Sumangala