ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാംദിനമായ നവംബർ ആറിന് ശനിയാഴ്ച ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന കൃതിയുടെ ആഗോളപ്രകാശനം നടക്കും.

രാത്രി എട്ടുമണിമുതൽ ഒമ്പതുവരെ ബോള്‍റൂമിൽ നടക്കുന്ന പരിപാടിയിൽ പുസ്തകത്തിന്റെ എഴുത്തുവഴികളെക്കുറിച്ച് എഴുത്തുകാരൻ ആസ്വാദകരോട് സംവദിക്കും.

വൈകീട്ട് 7.15 മുതൽ 8.15 വരെ ഇന്റലക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്‌വി ‘എ റൂഡ് ലൈഫ്’ എന്ന അദ്ദേഹത്തിന്റെ പുതിയ കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തും.

സാധാരണ മലയാളിയുടെ മുന്നിലേക്ക് ലോകത്തിന്റെ ജാലകംതുറന്നിട്ട സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിധ്യവും ശനിയാഴ്ച ആസ്വാദകർക്ക് ആവേശമാകും.

8.30 മുതൽ 9.30 വരെ ഇന്റലക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ലോക സഞ്ചാരത്തെക്കുറിച്ചും ബഹിരാകാശ വിനോദയാത്രയ്ക്കായി രൂപവത്‌കരിച്ച വിർജിൻ ഗാലക്ടിക് സ്ഥാപനവുമായി ബന്ധപ്പെട്ടതിനെക്കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കും.

 

Content Highlights: : Chetan Bhagat New Book Release Sharjah International Book Fair SIBF 2021