ഫോട്ടോ എസ്.എൽ പട്ടേൽ
ഒരു കാപ്പിക്കു ചുറ്റും വിരിയുന്നത് എത്രയെത്ര സൗഹൃദങ്ങളും പ്രണയങ്ങളുമാണ്. ആധുനിക കാലത്ത് ബിസിനസ് ചര്‍ച്ചകളില്‍ പോലും കാപ്പിക്ക് വലിയ പ്രാധാന്യം കിട്ടി. പല വലിയ ഡീലുകളും ഉറപ്പിക്കുന്നത് ഇത്തരത്തില്‍ കാപ്പി നുകര്‍ന്നുകൊണ്ടാണ്. പക്ഷേ, ഈ കാപ്പിയുടെ ഉദ്ഭവം എവിടെ നിന്നാണെന്ന് നമ്മള് ചിന്തിച്ചിട്ടുണ്ടോ? പലരും കരുതിവെച്ചിരിക്കുന്നത് ഇന്ത്യയാണ് കാപ്പിയുടെ ഈറ്റില്ലമെന്നാണ്. പക്ഷേ, അങ്ങനെയല്ലെന്നു പറഞ്ഞുതരുകയാണ് എഴുത്തുകാരിയും ഡോക്ടറുമായ കാവേരി നമ്പീശന്, 'ചെറി റെഡ്, ചെറി ബ്ലാക്ക്: ദി സ്റ്റോറി ഓഫ് കോഫി ഇന്‍ ഇന്ത്യ' എന്ന തന്റെ പുസ്തകത്തിലൂടെ.
ഇന്നത്തെ എത്യോപ്യയിലെ 'കാഫിയ' എന്ന സ്ഥലത്താണ് കാപ്പിച്ചെടികള്‍ ആദ്യമായി കണ്ടെത്തിയത്. ഒരു കാട്ടുചെടിയായ ഇതിന്റെ പഴം കഴിക്കാന്‍ തുടങ്ങിയതോടെ തന്റെ ആടുകള്‍ ഊര്ജസ്വലരാകുന്നതായി അവിടത്തെ ഒരു കര്ഷകന് തിരിച്ചറിയുന്നു. ഇത് സ്ഥിരമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ, അദ്ദേഹവും ഒന്നുരണ്ടു കാപ്പിക്കുരു എടുത്ത് കഴിച്ചുനോക്കി. കയ്പ് സഹിക്കാനാകാതെ അയാള്‍ അത് തുപ്പിക്കളഞ്ഞു. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോള്‍ തന്റെ ക്ഷീണം മാറുന്നതായി തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ പറമ്പിലും അദ്ദേഹം കാപ്പിച്ചെടികള്‍ കൊണ്ടുവന്ന് നടാന്‍ തുടങ്ങി.
15-ാം നൂറ്റാണ്ടിന്റെ പകുതിയോടെ എത്യോപ്യയിലെത്തിയ ഒരു ഷെയ്ഖ്, കാപ്പിയുടെ സ്വാദില്‍ കമ്പംകയറി ഏതാനും വിത്തുകള്‍ തന്റെ നാടായ യെമെനിലേക്ക് കൊണ്ടുപോയി. അങ്ങനെ അറബ് നാടുകളിലേക്കും കാപ്പിയുടെ രുചി പടരാന്‍ തുടങ്ങി.
17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സൗദിയിലെ െമക്കയില് ഹജ്ജിന് പോയ മൈസൂരുവിലെ പ്രമാണിയായ ഹസറത്ത് ഷാ മഗതാബിയാണ് കാപ്പിക്കുരു ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്നത്. ഏതാനും വിത്തുകള്‍ തന്റെ സ്ഥലത്ത് നട്ട അദ്ദേഹം, പിന്നീട് ചിക്കമഗളൂരുവില്‍ കാപ്പികൃഷി വ്യാപിപ്പിച്ചു. ഇത്തരത്തില്‍ വളരെ സൂക്ഷ്മമായ വിവരങ്ങളോടെയാണ് കാവേരി നമ്പീശന് ഇന്ത്യയിലെ കാപ്പിയുടെ കഥ വിവരിക്കുന്നത്. ഒരു നാണ്യവിളയായി ഇത് മാറിയതെങ്ങനെയാണെന്നും ബ്രിട്ടീഷുകാര്‍ ഇതിന്റെ സാധ്യത മനസ്സിലാക്കിയത് എങ്ങനെയാണെന്നും കാപ്പി വ്യവസായ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പിന്റെ പ്രവേശനത്തെക്കുറിച്ചുമൊക്കെ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു.
വിവിധതരം കാപ്പികളെക്കുറിച്ചും അതുണ്ടാക്കുന്ന രീതികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിയായിരുന്ന ഈയിടെ അന്തരിച്ച മലയാളിയായ ആര്.കെ. കൃഷ്ണകുമാറാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
Content Highlights: cherry red cherry black book explains the history of coffee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..