പി.എസ്. ശ്രീധരൻപിള്ള, ചന്ദ്രശേഖര കമ്പാർ | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: ഗ്രാമീണജീവിതത്തെ നാട്ടുഭാഷയുടെ കരുത്തില്‍ ദാര്‍ശനികമാനങ്ങള്‍ നല്‍കി അവതരിപ്പിക്കുന്നവയാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ കഥകളെന്നും അവ വായനയെ മൂല്യവത്താക്കുന്നുവെന്നും ജ്ഞാനപീഠജേതാവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍ അധ്യക്ഷനുമായ ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞു.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ 'തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാരത്തിന്റെ കന്നട പരിഭാഷയായ 'ഗിളിയു ബാരദേ ഇരദു' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു ബസവനഗുഡിയിലെ ഡോ. സി. അശ്വത് കലാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് ഉദ്ഘാടനംചെയ്തു.
%20(1).jpg?$p=1d20465&&q=0.8)
ശ്രീധരന്‍പിള്ളയുടെ കഥകള്‍ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്ന് പുസ്തകം ഏറ്റുവാങ്ങി ഗഹ്ലോത് പറഞ്ഞു. ഭരണ നൈപുണിയും സാഹിത്യപ്രതിഭയും സംഗമിക്കപ്പെട്ട വ്യക്തിത്വമാണ് ശ്രീധരന്‍പിള്ളയെന്നും പറഞ്ഞു.
തന്റെ ജീവിതപരിസരങ്ങളില്‍നിന്ന് ലഭിച്ച അനുഭവങ്ങളാണ് കഥകള്‍ക്ക് ആധാരമാക്കിയതെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. വിജയ കര്‍ണാടക പത്രാധിപര്‍ സുദര്‍ശന്‍ ചന്നഗിഹള്ളി, പുസ്തകത്തിന്റെ വിവര്‍ത്തക മേരി ജോസഫ്, കന്നട എഴുത്തുകാരി ശോഭാറാവു, പ്രസാധകരായ വീരലോക പബ്ലിക്കേഷന്‍സിന്റെ എം.ഡി. വി. ശ്രീനിവാസ എന്നിവരും സംസാരിച്ചു.
Content Highlights: Chandrashekhara Kambar, P.S. Sreedharan Pillai's book 'Thatha varathirikkilla', Short stories


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..