തിരുവനന്തപുരം: കാര്‍ട്ടൂണിസ്റ്റ് യേശുദാസന് 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം. കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമപ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും പ്രമുഖ പുരസ്‌കാരമാണിത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.
കേരളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ കുലപതിയാണ് യേശുദാസനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറുപതിറ്റാണ്ടായി അദ്ദേഹം കാര്‍ട്ടൂണ്‍ വരയ്ക്കുന്നു. രണ്ടുപതിറ്റാണ്ടിലേറെ മലയാളമനോരമയില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമിയുടെ മുന്‍ പ്രസിഡന്റുമാണ്.
Content Highlights: Cartoonist Yesudasan receives Swadeshabhimani Kesari award