കോഴിക്കോട്: മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പുസ്തകം 'അറിവ് ആധുനികത ജനകീയത' എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനംചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ശക്തിപ്പെടുത്തിയത് പ്രൊഫ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.ടി. വാസുദേവന്‍നായരുടെ വസതിയില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. പുസ്തകം ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ. എ. പ്രദീപ് കുമാര്‍ അധ്യക്ഷനായി.

സമഗ്രശിക്ഷാ കോഴിക്കോട് ഡി.പി.സി. ഡോ. എ.കെ. അബ്ദുല്‍ ഹക്കീം, കെ. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥ് മറുപടിപ്രസംഗം നടത്തി.

Content Highlights: C Raveendranath, MT Vasudevan Nair