പാചകം ഒരു കലയാണ്. ആ കലയില്‍ ശോഭിക്കണമെങ്കില്‍  ഇഷ്ടവും താല്‍പര്യവും ആസ്വാദനവും ഒന്നുപോലെ ഒത്തു ചേരണം. ഇവയെല്ലാം ഒത്തു ചേര്‍ന്നാല്‍ ആരും കൊതിക്കുന്ന വിഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാക്കാൻ സാധിക്കും. ഒരു പാചകക്കാരന്റെ കൈപ്പുണ്യം ആസ്വദിക്കാന്‍ കഴിയുന്നത് മറ്റൊരാള്‍ക്കാണ്. നമ്മള്‍ ഉണ്ടാക്കുന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോഴാണ് പാചകം ഒരു കലയായി മാറുന്നത്.

ഒന്നു ശ്രമിച്ചാല്‍ നിങ്ങള്‍ക്കും രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലെങ്കിലും സ്വന്തം കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടി രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്കും സാധിക്കും. അതിന് സഹായിക്കുന്ന ചില പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ മാതൃഭൂമി ഡോട്ട് കോം വഴി  ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്.

ലില്ലി ബാബു ജോസിന്റെ ഡെലീഷ്യസ് കേക്ക്‌സ്, മധ്യതിരുതിരാംകൂര്‍ പാചകം, റോഷ്‌നാരയുടെ 100 ഫിഷ് റസിപ്പീസ്,  റസിയ ലത്തീഫിന്റെ ചൈനീസ് പാചകം, ഡോ. എം. റഹീനയുടെ ആരോഗ്യപാചകം, ഡോ. അബ്ദുള്‍ റഫീമിന്റെ പ്രകൃതിപാചകം, ലക്ഷ്മി നായരുടെ മാജിക് ഓവന്‍- പാചകവിധികള്‍, മാജിക് ഓവന്‍- പാചകകല, പുനത്തിലിന്റെ കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍, എന്നീ പുസ്തകങ്ങൾക്കെല്ലാം ഈ ഓഫർ ലഭ്യമാണ്.

കൂടാതെ റ്റോഷ്മ ബിജുവിന്റെ സൂപ്പര്‍ ഡിഷ്, സുബൈദ ഉബൈദിന്റെ ഇഷ്ടപാചകം, 125 നോംമ്പുതുറ വിഭവങ്ങള്‍, ഷമീം ആസാദിന്റെ റമസാന്‍ രുചികള്‍, ടെന്‍സി ജേക്കബിന്റെ തട്ടുകട സ്‌പെഷ്യല്‍സ്, അശേകിന്റെ ജ്യൂസ് വൈന്‍, ടി. അജീഷിന്റെ മലബാര്‍ ഷെഫ് തുടങ്ങിയ പുസ്തകങ്ങളും വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്.

Content Highlights : coockery books, malayalam coockery books