ബ്രിട്ടീഷ് കവിതാസാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ റ്റി.എസ് എലിയറ്റ് കവിതാപുരസ്‌കാരത്തിന് ബ്രിട്ടീഷ്- ഇന്ത്യന്‍ കവയിത്രിയായ ഭാനു കപില്‍ അര്‍ഹയായി. 'How to Wash a Heart' എന്ന കവിതയാണ് ഏക കണ്‌ഠേന ജൂറി തിരഞ്ഞെടുത്തത്. ഇംഗ്‌ളീഷ് റാഡിക്കല്‍ കവിതാശാഖയില്‍ പ്രസിദ്ധീകരിച്ച കവിത പ്രമേയമാക്കിയിരിക്കുന്നത് വെളളക്കാരിയായ ആതിഥേയയും താവളം കണ്ടെത്താന്‍ പരിശ്രമിക്കുന്ന കുടിയേറ്റക്കാരനും തമ്മിലുള്ള അസുഖകരമായ അവസ്ഥയെയാണ്.
''അതിഥിയാവുകയെന്നാല്‍ തളര്‍ച്ചയാണ്
മറ്റൊരാളുടെ വീട്ടില്‍
എന്നെന്നേയ്ക്കുമായി.'' ജൂറി അധ്യക്ഷയായ കവയിത്രി ലാവിനിയ ഗ്രീന്‍ഗ്‌ളോ 'ഹൗ റ്റു വാഷ് എ ഹാര്‍ട്ടി'ലെ വരികള്‍ പ്രത്യേകമെടുത്ത് ചൊല്ലിക്കൊണ്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 'അതിഭയങ്കമായ' കവിത എന്നു വിശേഷിക്കപ്പെട്ട 'ഹൗ റ്റു വാഷ് എ ഹാര്‍ട്ട്' വളരെ പ്രചാരം നേടിയ കവിതയാണ്.
കാലിഫോര്‍ണിയയിലെ ദമ്പതികള്‍ വളരെ 'അപകടകരമായ' വിസ സ്റ്റാറ്റസ്സുള്ള ഒരാള്‍ക്ക് ആതിഥേയമരുളിക്കൊണ്ട് വാതില്‍ തുറന്നുകൊടുക്കുന്ന ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ കണ്ടതാണ് താന്‍ 'ഹൗ റ്റു വാഷ് എ ഹാര്‍ട്ട്' എന്ന കവിതയെഴുതാനുണ്ടായ സാഹചര്യം എന്ന് ഭാനു കപില്‍ പ്രതികരിച്ചു. കപിലിന്റെ ആദ്യസമാഹാരത്തിലെ കവിതയാണ് പുരസ്‌കാരത്തിനര്‍ഹമായിരിക്കുന്നത്. ബ്രിട്ടനില്‍ ജനിച്ച ഭാനു കപില്‍ ഇന്ത്യക്കാരായ മാതാപിതാക്കളോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്.
Content Highllights : British Indian Poet Bhanu Kapil won TS Eliot Poetry Award