മനുഷ്യന്റെ ആത്യന്തികമായ നിസ്സഹായതയെ പുത്തനായി വ്യാഖ്യാനിക്കുന്ന 'ബൂര്‍ഷ്വാ സ്നേഹിതന്‍'


പുസ്തകത്തിന്റെ കവർ

"വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയില്‍നിന്നും
രണ്ടുപേര്‍ ഇറക്കിവെക്കുന്ന ശവപ്പെട്ടി കണ്ടപ്പോള്‍ സാറ
അവിടേക്കോടി. അവളുടെ പിറകേയെത്താന്‍ അച്ചുവും ഓടി.
ആള്‍ത്തിരക്കിലൂടെ, ആളുകള്‍ക്ക് വഴികൊടുത്ത്, ഇപ്പോള്‍
ഓടുന്ന ഈ ഓട്ടമായിരിക്കും തന്റെ ഉള്ളംകൈകളിലെ
വിയര്‍പ്പിനൊപ്പം ഇനി ഓര്‍ക്കുന്ന മറ്റൊന്ന് എന്ന് സാറയ്ക്ക്
അപ്പോള്‍ത്തന്നെ തോന്നി. രണ്ടു മരണങ്ങള്‍ക്കൊപ്പമുള്ള
ആ ഓട്ടം, ജീവിക്കുന്നവരെ തൊടാതെയുള്ള ആ ഓട്ടം,
അത്രയും ചെറിയ നേരത്തില്‍ അവള്‍ പല തവണ കണ്ടു..."

എഴുത്തുകാരന്‍ കരുണാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം 'ബൂര്‍ഷ്വാ സ്നേഹിതന്‍' മാതൃഭൂമി ബുക്‌സില്‍. കുതിച്ചോട്ടമാണെന്ന് വൃഥാ നടിക്കുന്നതെല്ലാം മാരകമായ നിശ്ചലതയാണെന്നും മറികടക്കാന്‍ ശ്രമിക്കുന്ന ഭൂഖണ്ഡം ഏകാന്തതയല്ലാതെ മറ്റൊന്നല്ലെന്നും കൃതി വെളിപ്പെടുത്തുന്നു.



മനുഷ്യന്റെ ആത്യന്തികമായ നിസ്സഹായതയെ പുത്തനായി വ്യാഖ്യാനിക്കുകയാണിവിടെ എഴുത്തുകാരന്‍. ബൂര്‍ഷ്വാ സ്നേഹിതന്‍, അവിശ്വാസികള്‍, ഒളിസ്ഥലം, പരിഭാഷക, ജന്മദിനം, ഡെലിവറിമാന്‍, മടക്കം, മറുപാതി തുടങ്ങി 13 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

സാറ, രാമു, അച്ചു എന്നീ കഥാപാത്രങ്ങളിലൂടെ ജീവിതത്തെയും മരണത്തെയും നിര്‍വ്വചിക്കുന്ന സ്ഥിരാക്ഷരങ്ങളെ അട്ടിമറിക്കുകയാണ് 'ബൂര്‍ഷ്വാ സ്നേഹിതന്‍'.


Content Highlights: bourgeois snehithan collection of stories by writer karunakaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented