വെല്ലിങ്ടണ്‍: ബുക്കര്‍ പുരസ്‌കാരംനേടിയ ന്യൂസീലന്‍ഡ് എഴുത്തുകാരി കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലന്‍ഡിലെ വേമേറ്റിലെ സ്വന്തം വസതിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോണ്‍ പീപ്പിളിന് 1985-ലാണ് ഹ്യൂമിന് പുരസ്‌കാരം ലഭിച്ചത്.

ന്യൂസീലന്‍ഡില്‍നിന്നു പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തിയാണ്. 1947-ലാണ് കേരിയുടെ ജനനം. 11-ാം വയസ്സില്‍ പിതാവു മരിച്ചതോടെ ഹൈസ്‌കൂള്‍പഠനം ഉപേക്ഷിച്ച് പുകയില നുള്ളുന്ന ജോലിയിലേക്കു തിരിഞ്ഞ കേരി 12 വയസ്സുമുതല്‍ കഥയും കവിതയും എഴുതിത്തുടങ്ങി. ബെയ്റ്റ് ആന്‍ഡ് ഓണ്‍ ദ ഷാഡോ സൈഡ്, ദ് സൈലന്‍സ് ബിറ്റ്വീന്‍, ലോസ്റ്റ് പൊസെഷന്‍സ്, സ്ട്രാന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.

Content Highlights ;Booker prize winner Keri Ann Ruhi Hulme passed away