ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ആറ് നോവലുകള്‍, പ്രഖ്യാപനം ഒക്ടോബര്‍ 17 ന്


ശ്രീലങ്കന്‍ നോവലിസ്റ്റായ ഷെഹാന്‍ കരുണതിലകയാണ് ഇത്തവണ ബുക്കര്‍ പട്ടികയെ പ്രതിനിധീകരിക്കുന്ന ഏക ഏഷ്യക്കാരന്‍. 'ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയുടേത്.

പ്രതീകാത്മക ചിത്രം

2022-ലെ ബുക്കര്‍ പ്രൈസ് ഷോര്‍ട് ലിസ്റ്റില്‍ ആറ് പ്രമുഖ നോവലുകള്‍. പതിമൂന്ന് നോവലുകള്‍ ഉള്‍പ്പെട്ട ലോങ്‌ലിസ്റ്റില്‍ നിന്നാണ് ആറ് നോവലുകളുമായി ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നായി ആറ് നോവലിസ്റ്റുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

സിംബാബ്‌വെക്കാരിയായ നോവയലറ്റ് ബലവായോ തന്റെ 'ഗ്ലോറി' എന്ന നോവലുമായാണ് ഇത്തവണ ബുക്കര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 2013-ല്‍ 'വി നീഡ് ന്യൂ നെയിംസ്' എന്ന നോവല്‍ ബുക്കര്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരിയാണ് നോവയലറ്റ്. 2016-ല്‍ 'മൈ നെയിം ഈസ് ലൂസി ബാര്‍ട്ടണ്‍' എന്ന നോവലുമായി ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ച അമേരിക്കന്‍ എഴുത്തുകാരി ലൂസി ബാര്‍ട്ടണ്‍ ഇത്തവണ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് 'ഓ വില്യം!' എന്ന നോവലുമായാണ്. അമേരിക്കയില്‍ നിന്നും മറ്റൊരു നോവലിസ്റ്റ് കൂടി ഇത്തവണ ബുക്കര്‍ പട്ടികയിലുണ്ട്. പേവ്‌സിവെല്‍ എവരിറ്റ് എഴുതിയ 'ദ ട്രീസ്' സ്വതന്ത്ര പ്രസാധകരായ ഇന്‍ഫ്‌ളക്‌സ് പ്രസ്സിന്റെ ബുക്കര്‍ എന്‍ട്രിയായാണ് കണക്കാക്കപ്പെടുന്നത്. പ്രസാധന ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ദ ട്രീസും പ്രസാധകരും.

ശ്രീലങ്കന്‍ നോവലിസ്റ്റായ ഷെഹാന്‍ കരുണതിലകയാണ് ഇത്തവണ ബുക്കര്‍ പട്ടികയെ പ്രതിനിധീകരിക്കുന്ന ഏക ഏഷ്യക്കാരന്‍. 'ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയുടേത്. ഐറിഷ് എഴുത്തുകാരിയും ചെറുകഥകളുടെ രാജകുമാരിയുമായ ക്ലെയര്‍ കീഗന്റെ 'സ്‌മോള്‍ തിങ്‌സ് ലൈക് ദീസ്' ആണ് ബുക്കര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ബാലസാഹിത്യകൃതികളിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ അലന്‍ ഗാര്‍ണറുടെ 'ട്രീയാക്ക്ള്‍ വാക്കര്‍' എന്ന നോവലും പട്ടികയിലുണ്ട്.

ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ എഴുത്തുകാര്‍ക്കെല്ലാവര്‍ക്കും രണ്ടായിരത്തി അഞ്ഞൂറ് പൗണ്ടാണ് (2,32,170.21 ഇന്ത്യന്‍ രൂപ) പാരിതോഷികമായി നല്‍കുക. ഒക്ടോബര്‍ പതിനേഴിനാണ് ബുക്കര്‍ ജേതാവിനെ പ്രഖ്യാപിക്കുന്നത്. അമ്പതിനായിരം പൗണ്ടാണ് പുരസ്‌കാരത്തുക.

Content Highlights: Booker Prize 2022, Shehan Karunathilaka, Six Novels


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented