കോഴിക്കോട്: മാതൃഭൂമി ബുക്‌സ് ക്രിസ്മസ് - പുതുവത്സര പുസ്തകോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച കല്‍പ്പറ്റ നാരായണന്റെ ലേഖനസമാഹാരം 'കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല' പ്രകാശനം ചെയ്യും.

രാജാജി റോഡില്‍ മാതൃഭൂമി ബുക്സ്റ്റാളിനോടു ചേര്‍ന്നുള്ള കെ.പി. കേശവമേനോന്‍ ഹാളില്‍ വൈകീട്ട് അഞ്ചിന് പി.എഫ്. മാത്യൂസിന് പുസ്തകം നല്‍കിക്കൊണ്ട് സുഭാഷ്ചന്ദ്രനാണ് പ്രകാശനം നിര്‍വഹിക്കുക. വി.ആര്‍. സുധീഷ് അധ്യക്ഷനാകും. ഒ.പി. സുരേഷും കല്‍പ്പറ്റ നാരായണനും സംസാരിക്കും.

book cover
പുസ്തകം വാങ്ങാം

കുമാരനാശാന്‍, കോവിലന്‍, എം.ടി. വാസുദേവന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍, സി. വി. ശ്രീരാമന്‍, ആറ്റൂര്‍ രവിവര്‍മ, മാധവിക്കുട്ടി, കാരൂര്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, യേശുദാസ്, മനുഷ്യപീഡയപ്പാടെ ഒരുദിവസംകൊണ്ട് അനുഭവിച്ചുതീര്‍ത്ത ജ്യോതി, ആത്മബോധമുള്ള മനുഷ്യനെ ലക്ഷ്യംവെച്ച് ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടി....ഇങ്ങനെ പലരും പലതുമായി പല വഴികളിലൂടെ മനുഷ്യനിലേക്കെത്തിച്ചേരുന്ന ലേഖനങ്ങളുടെ സമാഹാരമാണ് 'കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല'.

Content Highlights :Book release Karup Iruttalla Velup Velichavumalla Kalpetta Narayanan Mathrubhumi Books