നോവൽ കവർ
കുറുമശ്ശേരി, ആലപ്പടി ദേശത്തെ പ്രമേയമാക്കിക്കൊണ്ട് എം ആര്‍ രാജേഷ് രചിച്ച 'ജ്ഞാനദീപം വായനശാല' എന്ന നോവല്‍ എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ആര്‍ സുരേന്ദ്രന്‍ മുന്‍ പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ മോഹനന് നല്‍കി പ്രകാശനം ചെയ്തു.
സ്വാതന്ത്യദിനാഘോഷ വേളയിലെ ഈ അന്ധകാരത്തെ വായനശാലയിലെ സംവാദങ്ങളിലൂടെ ആഖ്യാനം ചെയ്യാനാണ് നോവല്‍ ഇവിടെ ശ്രമിച്ചിരിക്കുന്നത്.
ജ്ഞാനദീപം വായനശാലയെ പശ്ചാത്തലമാക്കി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തോടുള്ള സംവാദമാണ് ഈ നോവല്‍. ഒരു പൊളിറ്റിക്കല്‍ ഫാന്റസി നോവല്‍ എന്നു വേണമെങ്കില്‍ പറയാം.
'ജ്ഞാനദീപം വായനശാല' കേരളത്തിലെ വായനശാലകള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുറുമശ്ശേരി ദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനവും, കര്‍ഷകര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും വായിക്കാനായി വായനശാല തുടങ്ങുന്നതുമെല്ലാം നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത കുറുമശ്ശേരിക്കാര്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടായിട്ടും സാധാരണ ജനങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നതെന്തുകൊണ്ടാണെന്നും നോവലില്‍ പറയുന്നു. നവോത്ഥാന മതില്‍ സംഘടിപ്പിച്ച് നവോത്ഥാന ആശയങ്ങളെ കേരളീയ സമൂഹത്തില്‍ ഓര്‍മ്മപ്പെടുത്തുവാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങളെയും നോവല്‍ വിലയിരുത്തുന്നു.
Content Highlights: book release jnanadeepam vaayanasala by m r rajesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..