സംവിധായകന്‍ സുനിലിന്റേയും നിര്‍മ്മാതാവ് ബിന്ദുവിന്റേയും മകള്‍ വേദ സുനിലിന്റെ ആദ്യപുസ്തകം 'പന്ത്രണ്ട് മണിയും 18 വയസ്സും'  മാഹിയില്‍ പ്രകാശനം ചെയ്തു. എം.മുകുന്ദന്‍ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

 ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് പുസ്തകപ്രകാശനം നടന്നത്. ചടങ്ങില്‍ വച്ച് സംവിധായകന്‍ ഹരികുമാര്‍ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നിര്‍വ്വഹിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര നൂറുകോപ്പികള്‍ യൂണിറ്റലുള്ളവര്‍ക്കായി ഓണ്‍ലൈനിലൂടെ 'പര്‍ച്ചേസ് ചെയ്തു. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, പ്രതീഷ്, ഹനീഫ അമ്പാടി, വേദയുടെ മാതാപിതാക്കളായ സുനില്‍, ബിന്ദു, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 അഞ്ചാം ക്ലാസ്സ്‌വരെ വിദ്യാലയത്തിലും, പിന്നീട് ഗുരുകുല സമ്പ്രദായത്തിലും പന്ത്രണ്ട് വര്‍ഷക്കാലം ഭാരതസഞ്ചാരത്തിലൂടേയും, പൗരാണികവും, ആധുനികവുമായ ഗ്രന്ഥങ്ങളിലൂടേയുമാണ് വേദയുടെ പഠനം 'അച്ഛന്‍ സുനിലിനൊപ്പം' അസി: ഡയറക്ടറായും, ഒരു ചിത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തിനേയും, യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന വേദ, സിനിമാ സംവിധാനത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍.

Content Highlights : Book release by m mukundan suraj vengarammood veda sunil