പുസ്തകപ്രകാശന ചടങ്ങിൽനിന്ന്.
ന്യൂഡല്‍ഹി: സുപ്രീം കോടതി അഭിഭാഷകനും പയ്യന്നൂര്‍ സ്വദേശിയുമായ അഡ്വ. രാജേഷ് പനയന്തട്ടയുടെ പുതിയ പുസ്തകം 'Rhythm of life and dreams - inspiring Indian poets' പ്രകാശനം ചെയ്തു. ചാണക്യപുരിയിലെ മാനസസരോവറില്‍വെച്ച്, എഴുത്തുകാരനും കവിയുമായ ഡോ. കരണ്‍ സിംഗ് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
അക്ഷരത്തോളം ശക്തി മറ്റൊന്നിനുമില്ലെന്നും വിവിധ കാലഘട്ടത്തില്‍ ജീവിച്ച ഇന്ത്യന്‍ കവികളെ പരിചയപ്പെടുത്തുന്നതിലൂടെ ഭാരതീയ കാവ്യപാരമ്പര്യത്തെയാണ് അഡ്വ. രാജേഷ് പനയന്തട്ട അടയാളപ്പെടുത്തുന്നതെന്നും ഡോ. കരണ്‍ സിംഗ് അഭിപ്രായപ്പെട്ടു. കാവ്യത്തോളം ആഴമുള്ളതാണ് കാവ്യവഴികളില്‍ സഞ്ചരിച്ചവരെ പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലുള്ള ഭാരതീയ കവികളെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഈ പുസ്തകത്തിന് സാധിക്കുമെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
നോഷന്‍ പ്രസ്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. അഡ്വ. രാജേഷ് പനയന്തട്ടയുടെ മൂന്നാമത്തെ പുസ്തകമാണ് 'Rhythm of life and dreams - inspiring Indian poets'. 'മണികര്‍ണിക', 'കാളിന്ദിയോരത്തെ നീലക്കടമ്പുകള്‍' തുടങ്ങിയ മലയാളകവിതാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
Content Highlights: Book release, Adv. Rajesh Panayanthatta, New delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..