കോഴിക്കോട്: 29-ാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരത്തിന് കെ.ആര്‍. വിശ്വനാഥനെ തിരഞ്ഞെടുത്തതായി ഭീമാ ബാലസാഹിത്യഅവാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'കുഞ്ഞനാന' എന്ന ബാലനോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് വിതരണം ഫെബ്രുവരിയില്‍ ചേവായൂരിലെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ബി. ഗിരിരാജന്റെ വീട്ടില്‍ ക്ഷണിക്കപ്പെടുന്ന ചടങ്ങില്‍ നടക്കും.
കെ. ജയകുമാര്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണ് വിശ്വനാഥന്‍. ഭീമാ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ബി. ഗിരിരാജനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Bheema children literature award 2020 KR Viswanathan