ഭവികാലക്ഷ്മി, യാത്രാവിവരണക്കുറിപ്പ്.
ശൂരനാട്: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി രണ്ടാംക്ലാസുകാരിയുടെ യാത്രാവിവരണം. സ്‌കൂള്‍ വിനോദയാത്രയെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി യാത്രാവിവരണം ഷെയര്‍ ചെയ്തു.
ശൂരനാട് വടക്ക് നടുവിലേമുറി എല്‍.പി.എസിലെ ഭവികാലക്ഷ്മിയാണ് അധ്യാപകരുടെ നിര്‍ദേശാനുസരണം യാത്രാവിവരണം തയ്യാറാക്കിയത്. ഫെബ്രുവരി 10-നാണ് കോട്ടയം മാംഗോ മെഡോസ്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലേക്ക് സ്‌കൂളില്‍നിന്ന് വിനോദയാത്ര പോയത്.
രാവിലെ വീട്ടില്‍നിന്ന് അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് ഇറങ്ങിയതുമുതല്‍ വൈകീട്ട് തിരികെ സ്‌കൂളിലെത്തിയതുവരെയുള്ള സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. കാര്യമായ അക്ഷരത്തെറ്റുകളില്ലാതെ ക്രമമായി നാലുപേജുകളിലായി എഴുതിയ യാത്രാവിവരണത്തിന് അടുക്കും ചിട്ടയുമുണ്ട്.
ഭവികാലക്ഷ്മിയുടെ അച്ഛനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ എല്‍. സുഗതന്‍ മകളുടെ യാത്രാവിവരണം ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു. യാത്രാവിശേഷം വാക്കുകളില്‍ പകര്‍ത്താന്‍ വിദ്യാര്‍ഥിയെ പ്രാപ്തയാക്കിയ സ്‌കൂളിലെ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് വിദ്യാഭ്യാസമന്ത്രി ഫെയ്സ്ബുക്ക് പേജില്‍ യാത്രാവിവരണം ഷെയര്‍ ചെയ്തത്.
സ്വന്തമായി യുട്യൂബ് ചാനലും റീല്‍സും ചെയ്യുന്ന ചിത്രകാരികൂടിയായ ഭവികാലക്ഷ്മി ഇപ്പോള്‍ സ്‌കൂളിലെ താരമാണ്. മൈനാഗപ്പള്ളി വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വി.എസ്. അനൂപയാണ് അമ്മ. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഭവിന്‍ സുഗതന്‍ സഹോദരനാണ്.
Content Highlights: Bhavika Lekshmi, Travelogue, Minister V. Sivankutty, Kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..