ഡോ. എസ്. രാധാകൃഷ്ണന്റെ Indian Philosophyയുടെ മലയാള പരിഭാഷയായ ഭാരതീയ ദര്‍ശനം (രണ്ട് വോള്യം) പ്രീ പബ്ളിക്കേഷന്‍ ബുക്കിങ് തുടരുന്നു. മൂവായിരം വര്‍ഷങ്ങള്‍ക്കപ്പുറം ദൈര്‍ഘ്യമുള്ള ഭാരതീയ ദാര്‍ശനികചിന്തയുടെ ചരിത്രവും വ്യാഖ്യാനവും ആവിഷ്‌കൃതമാകുന്ന ഈ കൃതി പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പരസ്പരധാരണകളുടെ പാലമാണ്. 

ഡോ. രാധാകൃഷ്ണന്റ ചിന്തയെയും അതിലൂടെ ഭാരതീയ ചിന്താപാരമ്പര്യത്തെയും പരിചയപ്പെടാന്‍ ഉപകരിക്കുന്ന പരിഭാഷയാണ് പുസ്തകത്തിന്റെ പ്രത്യേകത. ഇന്ത്യയുടെ പൈതൃകവും ദാര്‍ശനിക പാരമ്പര്യവും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് ഈ ഗ്രന്ഥം.
ടി. നാരായണന്‍ നമ്പീശനാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.

1850 രൂപയാണ് പുസ്തകത്തിന്റെ മുഖവില. പ്രീ പബ്ലിക്കേഷന്‍ ബുക്ക് ചെയ്താല്‍ പുസ്തകം 1250 രൂപയ്ക്ക് ലഭ്യമാകും. മാതൃഭൂമി ബുക്സ് ഷോറൂമുകളിലൂടെയും വെബ്സൈറ്റിലൂടെയും പുസ്തകം ബുക്ക് ചെയ്യാം.

പുസ്തകം ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Bharathiya dharshanam pre booking Mathrubhumi Books