ലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ പുതിയ നോവലുമായെത്തുന്നു. നോവല്‍ എഴുതി പൂര്‍ത്തിയാക്കിയ വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരുമായി എഴുത്തുകാരന്‍ പങ്കു വച്ചിരിക്കുന്നത്.

പത്തുവര്‍ഷത്തിലധികമായി ഒപ്പമുണ്ടായിരുന്ന വിഷയമാണെന്നും മറ്റൊരു നോവലിന്റെ തുടര്‍ച്ചയാണെങ്കിലും സ്വതന്ത്രമായി നില്‍ക്കുന്നതാണ് പുതിയ പുസ്തകമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 

ബെന്യാമിന്റെ പുസ്തകങ്ങള്‍ വാങ്ങാം

ബെന്യാമിന്റെ പോസ്റ്റില്‍ നിന്ന്

പുതിയ നോവല്‍
പ്രിയപ്പെട്ടവരേ, 
കുറച്ചു നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയകളില്‍ നിന്ന് വിട്ടു നില്ക്കാന്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ തന്ന വാക്ക് പുതിയ നോവലുമായി മടങ്ങിവരും എന്നായിരുന്നു. നിങ്ങളുടെ സ്‌നേഹം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍, എനിക്ക് വാക്കു പാലിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

പുതിയ നോവല്‍ എഴുതി പൂര്‍ത്തിയാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ അധികമായി എന്നോടൊപ്പമുണ്ടായിരുന്ന ഒരു വിഷയമാണിത്. മറ്റൊരു നോവലിന്റെ തുടര്‍ച്ച.

എന്നാല്‍ പൂര്‍ണ്ണമായും സ്വതന്ത്രമായി നില്ക്കുന്ന ഒരു നോവല്‍. പേര്, വിഷയം, പ്രസിദ്ധീകരണത്തീയതി എന്നിവയൊക്കെ പിന്നാലെ അറിയിക്കാം. നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും കാത്തിരുപ്പിനും നന്ദി..