കൊല്‍ക്കത്ത: ജ്ഞാനപീഠ ജേതാവും ബംഗാളി കവിയുമായ ശംഖ ഘോഷ് (89) അന്തരിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (രണ്ടു തവണ), സരസ്വതി സമ്മാന്‍, ദേശികോത്തം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും ഘോഷ് അര്‍ഹനായിട്ടുണ്ട്.

 'ദിന്‍ഗുലി രാത്ഗുലി', 'ബാബറേര്‍ പ്രാര്‍ഥന', 'മുഖ് ദേഖേജായ് ബിഗ്ഗാപനേ', 'ഗാന്ധര്‍ബ് കവിതാഗുച്ഛ്' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 'ബാബറേര്‍ പ്രാര്‍ഥന' യ്ക്ക് 1977-ലെയും കന്നട നാടകം 'രക്തകല്യാണി'ന്റെ പരിഭാഷയ്ക്ക് 1999-ലെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2011-ല്‍ പദ്മഭൂഷണും 2016-ല്‍ ജ്ഞാനപീഠവും ലഭിച്ചു.

ഇപ്പോഴത്തെ ബംഗ്‌ളാദേശിലുള്ള ചാന്ദ്പുരില്‍ 1932-ലായിരുന്നു ജനനം. ചിത്തപ്രിയഘോഷ് എന്നായിരുന്നു ശരിയായ പേര്. പ്രസിഡന്‍സി കോളേജ്, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്രതിമയാണ് ഭാര്യ. സെമന്തി, ശ്രാബന്തി എന്നിവര്‍ മക്കളാണ്.

Content Highlights: Bengali poet Shankha Ghosh dies battling COVID-19