കോഴിക്കോട്: ബരാക് ഒബാമയുടെ ഓര്‍മക്കുറിപ്പിന്റെ ആദ്യഭാഗമായ എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം  മാതൃഭൂമി ബുക്‌സില്‍ വില്‍പ്പനയ്‌ക്കെത്തി. ലോകമെമ്പാടും ഒരേ ദിവസമാണ് (നവംബര്‍ 17) ഈ സുപ്രധാന രാഷ്ട്രീയ ആത്മകഥ വില്‍പ്പനയ്‌ക്കെത്തുന്നത്.

30 ലക്ഷം കോപ്പികളാണ് ആദ്യ പ്രിന്റില്‍ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വില്‍പ്പനയ്‌ക്കെത്തിച്ചത്. ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെപ്പറ്റിയും മുൻപ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെപ്പറ്റിയുമുള്ള പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഇതിനകം വാര്‍ത്തയായിരുന്നു. 

obama
പുസ്തകം വാങ്ങാം

സ്വന്തം അനുഭവങ്ങളോടൊപ്പം കഴിഞ്ഞ രണ്ടു ദശകത്തിലെ ലോക രാഷ്ടീയത്തിന്റെ ഒരേകദേശ ചിത്രം കൂടി ഒബാമ ഇതിലെഴുതിയിട്ടുണ്ട്. പുസ്തകം മാതൃഭൂമി ബുക്‌സ് ഷോറൂമിലൂടെയും ഓണ്‍ലൈനിലൂടെയും ലഭ്യമാണ്. 1999 രൂപ വിലയുള്ള ഈ പുസ്തകം ഇപ്പോള്‍ 1599 രൂപയ്ക്ക് ലഭിക്കും. 

എ പ്രോമിസ്ഡ് ലാന്‍ഡ് ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Barack Obama's memoir 'A Promised Land' Mathrubhumi Books