തൃശ്ശൂര്‍: മാതൃഭൂമി ബുക്‌സ് - ഇസാഫ് മൈക്രോഫെിനാന്‍സ് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് കവി റഫീക്ക് അഹമ്മദിന്റെ ആദ്യനോവല്‍ അഴുക്കില്ലം പ്രകാശനം ചെയ്തു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. ഉണ്ണി സംവിധായകന്‍ ആഷിഖ് അബുവിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ആത്മഹത്യയെപ്പറ്റി പോലും ലളിതമായി പറഞ്ഞു പോവുന്ന പുസ്തകമാണ് അഴുക്കില്ലമെന്ന് ആഷിഖ് അബു പറഞ്ഞു, ഉള്ളിലുള്ള ആശയം പ്രകടിപ്പിക്കുന്നതിന് കുറച്ചുകൂടി ഇടം നോവലിന് ഉണഅടാകുമെന്ന തോന്നലാണ് തന്നെ അഴുക്കില്ലം എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് റഫീക്ക് അഹമ്മദ് പറഞ്ഞു. കവി എന്തിനു നോവലെഴുതി എന്നു താന്‍ നേരിട്ട ചോദ്യം ഇന്ത്യയില്‍ കേരളത്തില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

azhukkillam 02

ആര്‍. ഉണ്ണി ലിസി, ദേവപ്രകാശ് എന്നിവര്‍ സംസാരിച്ചു. അഴുക്കില്ലത്തിലെ ഒരു കഥാപാത്രത്തെ വോദിയില്‍ ഒരുക്കിയ കാന്‍വാസില്‍ ദേവപ്രകാശ് ചാര്‍ക്കോളില്‍ വരച്ചത് ശ്രദ്ധേയമായി. ചടങ്ങില്‍ ഡോ. എം.എസ്. പരമേശ്വരന്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു.