യോധ്യ ഭൂമിതര്‍ക്കക്കേസില്‍ സുപ്രീംകോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുസ്തകമാകുന്നു. രാമജന്മഭൂമി-ബാബറി മസ്ജിദ് സൈറ്റില്‍ സര്‍വേ നടത്തി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ളാദ് പട്ടേല്‍ പറഞ്ഞു.

അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പോര്‍ട്ട് തയ്യാറാക്കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഇതുവരെ കോടതിയുടെ സ്വത്തായിരുന്ന എ.എസ്.ഐ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി പുസ്തകത്തിന്റെ രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് പട്ടേല്‍ പറഞ്ഞു. റിപ്പോര്‍ട്ടിനായി പ്രവര്‍ത്തിച്ച എല്ലാ വിദഗ്ദ്ധരോടും നന്ദിയുണ്ട്, അവരെ ഞാന്‍ അഭിനന്ദിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2003 ല്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എ.എസ്.ഐ അയോധ്യയില്‍ ഖനനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Content Highlights: ASI report on excavation of Ayodhya site to to be Published as Book