കായിക്കര: ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ യുവകവി പുരസ്കാരത്തിന് സോണിയ ഷിനോയ് പുൽപ്പാട്ട് അർഹയായി. ഈ വർഷവും കഴിഞ്ഞവർഷവും ആയി ലഭിച്ച എഴുപത്തി രണ്ട് കൃതികളിൽ നിന്നാണ് സോണിയ ഷിനോയ്പുൽപാട്ടിന്റെ 'ആകയാൽ സാക്ഷ്യപ്പെടുത്തുന്നു' എന്ന കവിത തിരഞ്ഞെടുക്കപ്പെട്ടത്. അമ്പതിനായിരം രൂപയും പ്രശസ്തിഫലകവും ആണ് സമ്മാനിക്കപ്പെടുന്നത്.

മഹാകവി കുമാരനാശാന്റെ 149-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് കൈമാറും.

പ്രൊഫ. വിജയ വി എ കൺവീനറും ഡോ. ബി.ഭുവനേന്ദ്രൻ, കരവാരം രാമചന്ദ്രൻ അംഗങ്ങളുമായ ആയ കമ്മിറ്റി ആണ് പുരസ്കാരത്തിനർഹമായ കവിത തിരഞ്ഞടുത്തത്. ആലുവ സ്വദേശിനിയായ സോണിയ ഷിനോയ് ദുബായിലെ സ്വതന്ത്രമാധ്യമപ്രവർത്തകയാണ്.

Content Highlights :Asan Yuvakavi Puraskaram won by Sonia Pulpatt poem Aakayal Sakshyappeduthunnu