എം.ടി വാസുദേവന്‍ നായരുടെ കൃതികളില്‍ പോയറ്റിക് നോവെല്ലയായ 'മഞ്ഞ്' ഇനി അറബിസാഹിത്യത്തിലും. 

 'അല്‍ സദീം' എന്ന പേരില്‍ മലപ്പുറം പൈങ്കണ്ണൂര്‍ സ്വദേശി ഡോ. മുഹമ്മദ് അബ്ദുല്‍ കരീം ഹുദവിയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കുവൈത്തിലെ ദാറുല്‍ ഖാന്‍ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ഹൗസാണ് പ്രസാധകര്‍.

അറബിയിലെത്തുന്ന എം.ടിയുടെ മൂന്നാമത്തെ കൃതിയാണ് മഞ്ഞ്. കാലവും നാലുകെട്ടുമാണ് മറ്റു രണ്ടുകൃതികള്‍. കാലം ഇതേപേരില്‍ തന്നെ ഈജിപ്ത് എഴുത്തുകാരി സഹര്‍ തൗഫീഖാണ് പരിഭാഷ നിര്‍വഹിച്ചത്.

Dr. Muhammed Abdul Kareem Hudavi
ഡോ. മുഹമ്മദ് അബ്ദുല്‍ കരീം ഹുദവി

നാലുകെട്ട് പേരുമാറ്റാതെ (ബൈത്തുല്‍ അജ്ദാദ്) മൊഴിമാറ്റം നടത്തിയത് മലയാളികളായ മുസ്തഫ വാഫിയും അനസ് വാഫിയും. ഡോ. മുഹമ്മദ് അബ്ദുല്‍ കരീം ഹുദവി ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ അറബിക് വിഭാഗത്തില്‍ ലക്ചററാണ്.

Content Highlights :Arabic Translation of MT Vasudevan Nair Manju as Al Sadeem by Dr Muhammed Abdul Kareem Hudavi