ന്യൂഡല്‍ഹി: യുവസാഹിത്യപ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസാഹിത്യഅക്കാദമി യുവപുരസ്‌കാറിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി മാസം കണക്കാക്കുമ്പോള്‍ മുപ്പത്തിയഞ്ച് വയസ്സ് കവിയാത്തവരായിരിക്കണം അപേക്ഷകര്‍.

സാഹിത്യ അക്കാദമി അംഗീകരിച്ച ഇന്ത്യയിലെ 24 ഭാഷകളില്‍ നിന്നുള്ള യുവപ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.

അറ്റസ്റ്റ് ചെയ്ത ജനനസര്‍ട്ടിഫിക്കറ്റിനൊപ്പം ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികള്‍  2021 ഡിസംബര്‍ മുപ്പത്തിയൊന്നിനകം കിട്ടത്തക്ക വിധത്തില്‍ സെക്രട്ടറി, കേന്ദ്രസാഹിത്യഅക്കാദമി, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ അയക്കണം. അറ്റസ്റ്റ് ചെയ്ത ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

കൂടുല്‍ വിവരങ്ങള്‍ക്ക് www.sahithyaakademi.gov.in സന്ദര്‍ശിക്കുക.

Content Highlights: application invited for yuvapuraskar