ന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് ആനന്ദ് നീലകണ്ഠന്‍. രാമായണത്തെയും രാവണനെയും വ്യത്യസ്തമായി പുനരാഖ്യാനം ചെയ്യുന്ന അദ്ദേഹത്തിന്റെ നോവലാണ് അസുര. 2012ല്‍ പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബെസ്റ്റ്സെല്ലറായ പുസ്തകം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ഗുജറാത്തി, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ദേവന്മാരുടെ കാല്‍ക്കീഴില്‍ക്കിടന്നു നട്ടംതിരിയുമ്പോഴും, ചെറുരാജ്യങ്ങളായി ഭിന്നിച്ച് പരസ്പരം പോരടിച്ച് ഒടുവില്‍ ശിഥിലമായിത്തീര്‍ന്ന പ്രാചീന അസുരസാമ്രാജ്യത്തിന്റെ കഥയാണിത്.  അടിച്ചമര്‍ത്തപ്പെട്ടും ഭ്രഷ്ടരാക്കപ്പെട്ടും മൂവായിരം വര്‍ഷം ഇന്ത്യയില്‍ ജീവിച്ചുപോന്ന പരാജിതരായ അസുരജനതയുടെ  ഇതിഹാസകഥ.

അസുരയുടെ മലയാളം പരിഭാഷ 'രാവണന്‍: പരാജിതരുടെ ഗാഥ' ഓണ്‍ലൈനില്‍ വാങ്ങാം 

തന്റെ പുസ്തകത്തെ സംബന്ധിച്ച വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വായനക്കാരുമായി ആനന്ദ് നീലക്ഠന്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അസുരയെ സംബന്ധിക്കുന്ന ഒരു വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരന്‍. പാ.രഞ്ജിത്ത്‌ സംവിധാനം ചെയ്ത കാല എന്ന ചിത്രത്തില്‍ അസുരയുടെ ഹിന്ദി പതിപ്പ് ഉപയോഗിച്ചിരുന്നു. ഇതാണ് ആനന്ദ് നീലകണ്ഠന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 

"ആയുസില്‍ വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളിലൊന്നായി ആമസോണ്‍ തിരഞ്ഞെടുത്ത പുസ്തകത്തിന് ഇതിലും മികച്ച അംഗീകാരം വേറെ എന്ത് കിട്ടാനാണ്. മഹാനായ തലൈവര്‍ രജനി സര്‍ അസുരക്കൊപ്പം. ഇതിന് പാ. രഞ്ജിത്തിനോട് നന്ദി പറയുന്നു." - അദ്ദേഹം കുറിച്ചു.

anand neelakantan

Content Highlights: Asura, paranjith, ravanan parajitharude ghadha, books in movies, Ramayana, rajanikanth