ഇതുവരെ വായിച്ചറിഞ്ഞ വായനോത്സവത്തെക്കാള്‍ ഗംഭീരമാണ് നേരിട്ട്  കണ്ട വിസ്മയം - അംബികാസുതൻ മാങ്ങാട്


അംബികാസുതൻ മാങ്ങാട് മാതൃഭൂമി ബുക്സ്‌സ്റ്റാളിൽ|photo: mathrubhumi

ഷാർജ: ആദ്യമായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ സന്തോഷത്തിലാണ് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. ഇതുവരെ വായിച്ചറിഞ്ഞ വായനോത്സവത്തെക്കാൾ ഗംഭീരമാണ് നേരിട്ട് പങ്കെടുക്കുമ്പോൾ ഉണ്ടായ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

വായനയുടെ വലിയലോകമാണ് ഷാർജയിൽ തുറന്നിരിക്കുന്നത്. മലയാളി എഴുത്തുകാർക്കും വായനക്കാർക്കും പ്രസാധകർക്കും സ്വാധീനമുള്ള ഷാർജയിലെ പുസ്തകോത്സവം ലോകത്തിലെതന്നെ മുൻനിരയിലാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അക്ഷരസ്നേഹിയായ ഒരു ഭരണാധികാരിയുടെ ശ്രമഫലമായി വായനയുടെ ഒരു വിശാലലോകമാണ് എല്ലാവർഷവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്. വായന ശാശ്വതമായി നിലനിൽക്കുമെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുകയാണ് ഇത്തരം പുസ്തകോത്സവങ്ങളെന്ന് അംബികാസുതൻ പറഞ്ഞു.



ഷാർജ പുസ്തകോത്സവത്തിൽ അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ അടക്കമുള്ള ജനപ്രിയ രചനകൾക്ക് ആവശ്യക്കാരേറെയുണ്ട്. എൻമകജെ ഇതുവരെയായി 23 പതിപ്പുകളിറങ്ങിക്കഴിഞ്ഞു. 20 വർഷമായി കാസർകോട് എൻഡോസൾഫാൻ ഇരകൾക്കായുള്ള സമരങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഇരകൾക്ക് നീതി കിട്ടുന്നില്ലല്ലോയെന്ന നിരാശയുണ്ടെന്ന് അംബികാസുതൻ പറയുന്നു. എയിംസ് കാസർകോടിന് നിഷേധിക്കപ്പെടുന്നതിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. കുട്ടികൾക്കായുള്ള നോവലാണ് അംബികാസുതന്റെ പുതിയ പുസ്തകം. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വ്യാഴാഴ്ച വൈകീട്ട് മാതൃഭൂമി ബുക്സിന്റെ പുസ്തകം പ്രകാശനംചെയ്യുന്നത് അംബികാസുതൻ മാങ്ങാട് ആണ്.

Content Highlights: Sharjah Book Festival,ambikasuthan mangad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented