കോഴിക്കോട്: അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ രണ്ടാമത് കക്കട്ടില്‍ പുരസ്‌കാരത്തിന്  ടി.ഡി.രാമകൃഷ്ണന്‍ അര്‍ഹനായി. 'സുഗന്ധി എന്ന ആണ്ടാള്‍ദേവനായകി' എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

പെരുമ്പടവം ശ്രീധരന്‍, ആഷാമേനോന്‍,വി.രാജകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തെരഞ്ഞെടുത്തത്. അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 17ന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. 

ടി.ഡി.രാമകൃഷ്ണന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക