കോഴിക്കോട്: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ കൃതികളെ അധികരിച്ച് അജയ് പി. മാങ്ങാട് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹൃദയസല്ലാപം എന്ന പുസ്തകം മാധ്യമ-രാഷ്ട്രീയ നിരൂപകനും പ്രഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ പ്രകാശനം ചെയ്തു.

കാക്കനാട് സി.എം.ഐ. സഭയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.എം.ഐ. സഭയുടെ പ്രയോര്‍ ജനറാള്‍ ഡോ. തോമസ് ചാത്തംപറമ്പില്‍ പുസ്തകം ഏറ്റുവാങ്ങി.

സി.എം.ഐ. സഭയുടെ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി, ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ മള്ളത്ത്, സി.എം.ഐ. സഭയുടെ കോഴിക്കോട് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. തോമസ് തെക്കേല്‍, കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണ്ണാറത്തറ തുടങ്ങിയവര്‍ സംസാരിച്ചു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlight: Ajay P Mangatt new book release Mathrubhumi Books